11000 റണ്‍സുമായി ഹിറ്റ്മാന്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലദേശിനെതിരെയുള്ള മത്സരത്തിലാണ് താരം മികച്ച 11000 റണ്‍സില്‍ എത്തി നില്‍ക്കുന്നത്. ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെതിരെ ബൗണ്ടറി നേടിയാണ് രോഹിത് ഏകദിനങ്ങളില്‍ 11000 റണ്‍സ് തികച്ചത്.

author-image
Athira Kalarikkal
New Update
rohit 11000

Rohit Sharma plays a shot during India v/s Bangladesh match

ദുബായ്: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലദേശിനെതിരെയുള്ള മത്സരത്തിലാണ് താരം മികച്ച 11000 റണ്‍സില്‍ എത്തി നില്‍ക്കുന്നത്. ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെതിരെ ബൗണ്ടറി നേടിയാണ് രോഹിത് ഏകദിനങ്ങളില്‍ 11000 റണ്‍സ് തികച്ചത്. 269 മത്സരങ്ങളിലെ 261 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത് 11000 റണ്‍സ് അടിച്ചെടുത്തത്. 222 മത്സരങ്ങളില്‍ 11000 റണ്‍സ് തികച്ചിട്ടുള്ള വിരാട് കോലിയാണ് ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയ ബാറ്റര്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(276 മത്സരങ്ങള്‍), റിക്കി പോണ്ടിംഗ്(286 മത്സരങ്ങള്‍), സൗരവ് ഗാംഗുലി(288) മത്സരങ്ങള്‍ എന്നിവരെ മറികടന്നാണ് രോഹിത്തിന്റെ നേട്ടം. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിലും അതിവേഗം 11000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററാണ് രോഹിത്. 11868 മത്സരങ്ങളില്‍ നിന്ന് രോഹിത് 11000 റണ്‍സ് തികച്ചപ്പോള്‍ കോലി 11831 പന്തുകളിലാണ് 11000 റണ്‍സ് തികച്ചത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമായ രോഹിത്തിന്റെ പേരില്‍ 32 സെഞ്ചുറികളും 57 അര്‍ധ സെഞ്ച്വറികളുമുണ്ട്.

 

 

india Rohit Sharmma champions trophy tournament