/kalakaumudi/media/media_files/2025/01/03/emNPxXbGonrTN5FtD5hT.jpg)
Rohit Sharmma
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നേടി തിളങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 304 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ബാറ്റിങ് തുടരുകയാണ്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. രണ്ടാം ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ആക്രമിച്ചാണ് രോഹിത് കളിച്ചത്. മത്സരത്തിൽ നിലവിൽ രോഹിത് സെഞ്ച്വറിയും കടന്ന് ബാറ്റിങ് തുടരുകയാണ്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ഒരു ചരിത്രനേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഓപ്പണറായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് രോഹിത്തിന് സാധിച്ചത്. ഇതിഹാസ താരം സച്ചിനെ മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 15335 റൺസായിരുന്നു സച്ചിൻ ഓപ്പണറായി നേടിയത്. സച്ചിനെ മറികടക്കാൻ രോഹിത്തിന് ഈ മത്സരത്തിൽ 50 റൺസായിരുന്നു വേണ്ടിയിരുന്നത്. 15,758 റൺസ് നേടിയ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.