ഹാര്‍ദികിന്റെ കഴിവ് എന്താണെന്ന് ഞങ്ങള്‍ക്കറിയാം: രോഹിത് ശര്‍മ്മ

ബംഗ്ലാദേശിന് എതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു. മത്സരത്തില്‍ ഒരു വിക്കറ്റും താരം നേടിയിരുന്നു.

author-image
Athira Kalarikkal
Updated On
New Update
Hardhik & Rohit

Hardhik Pandya & Rohit Sharma

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഇന്ത്യയ്ക്കായി ഹാര്‍ദിച്ച മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്ന് രോഹിത് ശര്‍മ്മ. ഹാര്‍ദികിന്റെ കഴിവ് എന്താണെന്ന് ഞങ്ങള്‍ക്കറിയാം. അവന്‍ ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി. 

'ഹാര്‍ദിക് നന്നായി ബാറ്റ് ചെയ്യുന്നത് ഞങ്ങളെ മികച്ച നിലയിലാക്കുന്നു. 5, 6 എന്നി പൊസിഷനില്‍ അവസാനം മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഹാര്‍ദികിന്റെ കഴിവ് എന്താണെന്ന് ഞങ്ങള്‍ക്കറിയാം. അവന്‍ ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്, അവന് ഈ മികവ് തുടരാന്‍ കഴിയുമെങ്കില്‍, അത് ഞങ്ങളെ നല്ല സ്ഥാനങ്ങളില്‍ എത്തിക്കും.''  രോഹിത് പറഞ്ഞു.

ബംഗ്ലാദേശിന് എതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു. മത്സരത്തില്‍ ഒരു വിക്കറ്റും താരം നേടിയിരുന്നു.

 

rohit sharma hardhik pandya