Rohit Sharma during victory parade in Mumbai
2007ല്‍ നേടിയ ലോകകപ്പിനേക്കാള്‍ സ്‌പെഷ്യല്‍ ആണ് 2024 ല്‍ നേടിയ ലോകകപ്പ് എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇത്തവണ ലോകകപ്പ് നേടിയപ്പോള്‍ ടീമിനെ ഞാനാണ് നയിച്ചതെന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും താരം പറഞ്ഞു.
2007ലെ നേട്ടം വ്യത്യസ്തമായ അനുഭവം ആയിരുന്നുവെന്നും എന്നാല്‍ ഇത്തവണ നേടിയത് അവിശ്വസനീയ നേട്ടമാണെന്നും താരം പറഞ്ഞു.
'2007 ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു, ഞങ്ങള്‍ അന്ന് ഉച്ചകഴിഞ്ഞ് ആണ് പരേഡ് ആരംഭിച്ചത്, ഇത് വൈകുന്നേരമാണ്. 2007 എന്റെ ആദ്യ ലോകകപ്പായതിനാല്‍ എനിക്ക് ആ ലോകകപ്പ് മറക്കാന്‍ കഴിയില്ല. എന്നാക് ഞാന്‍ ടീമിനെ നയിച്ചതിനാല്‍ ഈ ലോകകപ്പ് കൂടുതല്‍ സ്‌പെഷ്യല്‍ ആണ്, അതിനാല്‍ ഇത് എനിക്ക് വളരെ അഭിമാനകരമായ നിമിഷമാണ്.'' രോഹിത് പറഞ്ഞു.
'ഇത് അവിശ്വസനീയ ഫീലിംഗ് ആണ്. ഞങ്ങള്‍ക്ക് മാത്രമല്ല, മുഴുവന്‍ രാജ്യത്തിനും ഈ കിരീടം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഈ ആരാധകരുടെ ആവേശം കാണിക്കുന്നു. അവര്‍ക്കു വേണ്ടി ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,'' ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ രോഹിത് പറഞ്ഞു.