/kalakaumudi/media/media_files/2025/05/08/Vkm8dr8PZ71cLMI0NsKI.webp)
രോഹിത് ശർമ്മയുടെ വിരമിക്കൽ പ്രഖ്യാപനം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. വളരെ ലളിതമായ കുറിപ്പാണു രോഹിത് കുറിച്ചത്.ബിസിസിഐയെ പോലും ആശ്ചര്യപ്പെടുത്തിക്കൊണ്ടായിരുന്നു രോഹിതിന്റെ പ്രഖ്യാപനം.'
ബുധനാഴ്ച രാത്രിയാണ്' രോഹിത് ശർമ്മ തന്റെ ടെസ്റ്റ് കരിയറിനോട് നിശബ്ദമായി വിട പറഞ്ഞത്.വലിയ ആരവങ്ങളൊന്നുമില്ലാതെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് തന്റെ തീരുമാനം പ്രഖ്യാപിച്ചത്'. പ്രഖ്യാപന സമയം ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.സച്ചിൻ ടെണ്ടുൽക്കർ,സുനിൽ ഗവാസ്‌കർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ ക്രിക്കറ്റിലെ താര രാജാക്കാന്മാരെ ബിസിസിഐ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആദരിച്ച് 24 മണിക്കൂറിനുശേഷമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രോഹിതിന്റെ പ്രഖ്യാപനം ഉണ്ടായത്.മുംബൈ ഇന്ത്യൻസിനായി കളിക്കുന്നതിനാൽ രോഹിത് ചടങ്ങിൽ നിന്ന് വിട്ടുനിന്നു, ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു മത്സരം.
എന്നാൽ ബിസിസിഐ ഉദ്യോഗസ്ഥരും മുംബൈ ഇന്ത്യൻസ് സഹതാരങ്ങളും ഉൾപ്പെടെ രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പെട്ടെന്ന് പിന്മാറുമെന്ന് മുൻകൂട്ടി കണ്ടിരുന്നില്ല.സമൂഹ മാധ്യമത്തിൽ പരസ്യ സ്ഥിരീകരണവുമായി മുന്നോട്ടുപോകുന്നതിനുമുമ്പ് രോഹിത് ബിസിസിഐക്ക് ഇമെയിൽ അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .ഇതും ആരാധകരെ അമ്പരപ്പിച്ചു.സെലക്ടർമാർക്ക് അദ്ദേഹത്തിന്റെ തീരുമാനത്തെക്കുറിച്ച് മുൻകൂർ സൂചനകളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്.ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയുടെ സമയത്താണ് രോഹിതിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.പര്യടനത്തിനായി രോഹിതിനെ ക്യാപ്റ്റനായി നിലനിർത്താൻ സെലക്ടർമാർ താൽപ്പര്യപ്പെടുന്നില്ലെന്ന പിറുപിറുപ്പുകൾ ഉണ്ടായിരുന്നു, എന്നാൽ ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഒരു സ്ഥിതീകരണവും പുറത്തുവന്നിട്ടില്ല.ചൊവ്വാഴ്ച നടന്ന യോഗത്തിൽ ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്,രോഹിത്തിന്റെ ഐപിഎൽ സീസൺ സമ്മിശ്രമായിരുന്നു. മിന്നുന്ന പ്രകടനങ്ങൾക്കിടയിലും, 11 മത്സരങ്ങളിൽ നിന്ന് 30 എന്ന ശരാശരിയിൽ 300 റൺസ് നേടിയ രോഹിത് ടീമിൽ കാര്യമായ നേട്ടമുണ്ടാക്കിയില്ല. ഐപിഎല്ലിൽ അദ്ദേഹം എങ്ങനെ കളിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് തന്റെ ഭാവി ടെസ്റ്റ് മത്സരങ്ങൾ എങ്ങനെയായിരിക്കും വിലയിരുത്തുകയെന്ന് നേരത്തെ രോഹിത് റിപ്പോർട്ട് ചെയ്തിരുന്നു;
നവംബറിൽ ന്യൂസീലൻഡിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നാലെയാണ് രോഹിത് ശർമയുടെ ക്യാപ്റ്റൻസി ചോദ്യംചെയ്യപ്പെട്ടത് .വ്യാപകമായ വിമർശനങ്ങളാണ് രോഹിത് ഏറ്റുവാങ്ങേണ്ടി വന്നതും.24 വർഷങ്ങൾ ക്കുശേഷമാണ് ഹോംഗ്രൗണ്ടിൽ ടെസ്‌റ്റിൽ സ്വന്തം മണ്ണിലെ ഇന്ത്യയുടെ സമ്പൂർണ പരാജയം. അടിക്കടി ഉണ്ടായ തോൽവി വ്യാപക വിമർശനത്തിനു കാരണമായി.നിരന്തരമായ പരാജയം ടെസ്‌റ്റ് ചാംപ്യൻഷിപ് ഫൈനൽ പ്രതീക്ഷകൾ അകലെയായി. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിൻ്റെ പല തീരുമാനങ്ങളും വിമർശിക്കപ്പെട്ടു.തൊട്ടുപിന്നാലെ ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-ഗാവസ്‌കർ ടെസ്‌റ്റ് പരമ്പ രയിലും ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു.ആദ്യ മത്സരത്തിൽ രോഹിത് വിട്ടുനിന്നിരുന്നു.ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യ ആദ്യ ടെസ്റ്റ് ജയിച്ചു.എന്നാൽ അടുത്ത മൂന്ന് ടെസ്റ്റുകളിലും രോഹിത് ഇന്ത്യയെ പരാജയത്തിലേക്കാണ് തള്ളിവിട്ടത്. ബാറ്റിംഗിൽ അദ്ദേഹം പൂർണ്ണമായും ഫോക്കസൗട്ടായി,ആറാം സ്ഥാനത്ത് വരെ ഇറങ്ങി കളിച്ചു,എന്നിട്ടും ഫലമുണ്ടായില്ല.അതേസമയം, രോഹിത് വിരമിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയെ നയിക്കുന്നത് ശുഭ്മാൻ ഗിൽ ആണെന്നാണ് സൂചന. ഓസ്ട്രേലിയൻ പര്യടനത്തിൽ ജസ്പിരിറ് ബുംറ ക്യാപ്റ്റനായപ്പോൾ ശുഭ്മാൻ ഗിൽ ആയിരുന്നു വൈസ് ക്യാപ്റ്റൻ.എന്നാൽ ഏകദിന മത്സരങ്ങളിൽ രോഹിത് തന്നെയാകും നയിക്കുക.ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്, 2027 ലോകകപ്പ് വരെ ഇന്ത്യയെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്ന