/kalakaumudi/media/media_files/2024/12/27/r92sMhrFeNQERdz2phKH.jpg)
Rohit Sharma Photograph: (AFP)
ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റില്‍ രോഹിത് ശര്‍മ്മയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനെ സാധിച്ചിട്ടില്ല. ഒന്നാം ടെസ്റ്റ് മുതല്‍ മികച്ച ബാറ്റിഹ് പ്രകടനം പുറത്തെടുക്കാത്തതില്‍ രോഹിതിന് എതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തുടരെ തുടരെ ബാറ്റിങില്‍ പരാജയപ്പെടുന്നത് രോഹിത് ചിലപ്പോള്‍ തിരിച്ചടിയായേക്കാം.
അവസാന മത്സരത്തിലും മികച്ച രീതിയില്‍ കളിച്ചില്ലെങ്കില്‍ രോഹിതിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിതനായേക്കും. നിലവില്‍ മെല്‍ബണിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യസെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍ രോഹിത് ശര്‍മയുമായി സംസാരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകളില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്ത രോഹിത് ശര്‍മ മോശം പ്രകടനമാണ് നടത്തിയത്. ഇതോടെ പതിവ് ഓപണിങ് റോളില്‍ രോഹിത് തിരിച്ചെത്തി. എന്നാല്‍ ഇതിനായി ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കുകയും ഓപണറായി മികച്ച പ്രകടനം നടത്തിയിരുന്ന കെ എല്‍ രാഹുലിനെ മൂന്നാം നമ്പറില്‍ ഇറക്കുകയും ചെയ്തിരുന്നു.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് രോഹിത് ശര്‍മയ്ക്ക് നേടാനായത്. പരമ്പരയില്‍ ഇതുവരെ നേടാനായത് 22 റണ്‍സ് മാത്രവും. കഴിഞ്ഞ എട്ട് ടെസ്റ്റുകളില്‍ 11.07 ബാറ്റിങ് ശരാശരിയില്‍ 155 റണ്‍സാണ് രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും ആകെ പിറന്നത്. മോശം പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിതിന്റെ കാലം തീര്‍ന്നുവെന്നും പറയുന്നുണ്ട്.