സിക്സറിൽ രോഹിത് ശർമ്മയ്ക്ക് ലോക റെക്കോർഡ് ;ഷഹീദ് ആഫ്രീദിയെ മറികടന്നു

ഹിറ്റ്മാൻ രോഹിത്ശർമ്മ ഞായറാഴ്ച റാഞ്ചിയിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഒരിക്കൽക്കൂടി തന്റെ സിക്സ് അടിയ്ക്കാനുള്ള കഴിവ് പ്രദർശിപ്പിച്ചു .

author-image
Devina
New Update
rohith

റാഞ്ചി :ഹിറ്റ്മാൻ രോഹിത്ശർമ്മ ഞായറാഴ്ച റാഞ്ചിയിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഒരിക്കൽക്കൂടി തന്റെ സിക്സ് അടിയ്ക്കാനുള്ള കഴിവ് പ്രദർശിപ്പിച്ചു .

ഇതോടെ സിക്സറുടെ കാര്യത്തിൽ രോഹിത് ശർമ്മ ലോകറെക്കോർഡിനു ഒപ്പമായി .

അതെ സമയം കുറവ് ഇന്നിങ്സിൽ നിന്നുമാണ് രോഹിത് ഈ നേട്ടം ഉണ്ടാക്കിയിരിക്കുന്നത് .

ഈ പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ രോഹിത്തിന് 349  സിക്സറുകളാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത് .

1996 മുതൽ 2015 വരെ 398 മത്സരങ്ങളിൽ നിന്ന് 351 സിക്‌സറുകൾ നേടിയ അഫ്രീദിക്കു രണ്ട് സിക്‌സറുകൾ പിന്നിലായിരുന്നു .

ഇന്നിങ്സിന്റെ 15 ) ഓവറിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ പ്രെനിലെൻ സുബ്രായന്റെ പന്തിൽ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ തുടർച്ചയായി രണ്ട് സിക്‌സറുകൾ പറത്തി രോഹിത് അഫ്രീദിയ്‌ക്കൊപ്പം എത്തി .

തുടർന്ന് മാർക്കോ ഹാൻസന്റെ പന്തിൽ ഡീപ് സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സറടിച്ചു  ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളിൽ നിന്നും ഏറ്റവും കൂടുതൽ ഏകദിന സിക്‌സറുകൾ നേടുന്നതിനുള്ള ലോക റെക്കോർഡ് നേടുകയും ചെയ്തു .

അതേസമയം തന്റെ 277  -മത് മത്സരത്തിലാണ് രോഹിത് ശർമ്മ ഈ നേട്ടം കൈവരിച്ചത് .മുൻ വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന് 301  മത്സരങ്ങളിൽ നിന്ന് 331  സിക്സറുകളാണ് ഉള്ളത് .