India captain Rohit Sharma plays a shot against Ireland
ന്യൂയോര്‍ക്ക് : ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ റെക്കോര്‍ഡ് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്മ്മ. അന്താരാഷ്ട്ര ടി20യില്‍ 4000 റണ്‍സെന്ന റെക്കോര്‍ഡാണ് രോഹിത് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ പുരുഷതാരം കൂടിയാണ് രോഹിത് ശര്‍മ്മ.
ഇന്നലെ നടന്ന മത്സരത്തില്‍ രോഹിത് അര്‍ധ സെഞ്ച്വറിയും നേടി. ഇന്ത്യന്‍ താരം വിരാട് കോലി, പാക് താരം ബാബര്‍ അസം എന്നിവരാണ് രോഹിതിന് മുന്‍പേ ഈ നേട്ടത്തിലെത്തിയവര്‍. ന്യൂസീലന്‍ഡിന്റെ സൂസി ബാറ്റ്സാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ള ഏക വനിതാ താരം.