Rohit Sharma snapped eating granules of mud after T20 World Cup win
17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് നേടിയ സന്തോഷത്തില്‍ ബാര്‍ബഡോസ് പിച്ചിലെ മണ്ണ് രുചിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഒരുപാട് നാളുകളുടെ കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്നലെ നമ്മള്‍ കണ്ടത്. വിജയത്തിന് പിന്നാലെ താരം പിച്ചിലെത്തി ഒരു തരി മണ്ണ് രുചിച്ച് നോക്കുകയായിരുന്നു.
ബിസിസിഐ ആണ് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇത് ശുദ്ധമായ ഇമോഷന്‍സ് ആണെന്ന് ആരാധകരും പറഞ്ഞു.