കണ്ണീരണിഞ്ഞ് രോഹിത്, ആശ്വസിപ്പിച്ച് കോലി

മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിന് പുറത്തിരിക്കുമ്പോള്‍ രോഹിത്തിന്റെ കണ്ണു നിറഞ്ഞത്. ക്യാപ്റ്റന്റെ തോളില്‍ തട്ടി കോലി ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

author-image
Athira Kalarikkal
New Update
Rohit Sharma in Tears

Virat Kohli tries to cheer up Rohit Sharma after the India skipper was overwhelmed with emotions

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോകകപ്പിലെ നീണ്ട പോരാട്ടത്തിന് ശേഷം ഫൈനലിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ കണ്ണീരണിഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിന് പുറത്തിരിക്കുമ്പോഴാണ് രോഹിത്തിന്റെ കണ്ണു നിറഞ്ഞത്. ഏഴു മാസത്തിനുള്ളില്‍ തങ്ങള്‍ രണ്ടാം ഫൈനലിലേക്ക് കടന്നതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

ക്യാപ്റ്റന്റെ തോളില്‍ തട്ടി കോലി ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. കോലിയും സൂര്യകുമാറും താരത്തിനെ ആശ്വസിപ്പിക്കുന്നുണ്ട്.  ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന വിരാട് കോഹ്ലി രോഹിത് ശര്‍മ്മയെ ശ്രദ്ധിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയുമായിരുന്നു. ഇത് ആനന്ദകണ്ണീരാണെന്നും ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടു. 

 

 

rohit sharma Virat Kohli Surya Kumar yadav ICC T20 World Cup