രോഹിത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് ഗവാസ്‌കര്‍

''അടുത്ത മത്സരങ്ങളിലും രോഹിത് ശര്‍മ കളിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അതിനു ശേഷവും രോഹിത് ശര്‍മയ്ക്കു റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, അദ്ദേഹം തന്നെ സ്ഥാനമൊഴിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് എനിക്കു തോന്നുന്നത്.

author-image
Athira Kalarikkal
New Update
rohit & gavaskar

മുംബൈ: ഓസ്‌ട്രേലിയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച ഇന്നിങ്‌സ് കളിക്കാന്‍ രോഹിതിന് സാധിച്ചിട്ടില്ല. ബാറ്റിങ്ങിലെ മോശം ഫോം തുടര്‍ന്നാല്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നു മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ബാറ്റിങ് ക്രമത്തില്‍ ആറാം നമ്പരിലേക്ക് ഇറങ്ങി കളിച്ചിട്ടും രോഹിത്തിന് മികച്ച ഫോം തുടരാനായില്ല.

ക്യാപ്റ്റന്‍സി ഒഴിയുന്ന കാര്യത്തില്‍ സിലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ രോഹിത് ശര്‍മ കാത്തിരിക്കില്ലെന്ന് സുനില്‍ ഗാവസ്‌കര്‍ പറയുന്നു. 

''അടുത്ത മത്സരങ്ങളിലും രോഹിത് ശര്‍മ കളിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അതിനു ശേഷവും രോഹിത് ശര്‍മയ്ക്കു റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, അദ്ദേഹം തന്നെ സ്ഥാനമൊഴിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് എനിക്കു തോന്നുന്നത്. ടീമിന്റെ ഭാരമായിരിക്കാന്‍ രോഹിത് ഒരിക്കലും ആഗ്രഹിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ അത്രയേറെ കരുതലുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങളിലും തിളങ്ങിയില്ലെങ്കില്‍ രോഹിത് ശര്‍മ സ്ഥാനമൊഴിയുമെന്നാണ് എനിക്കു തോന്നുന്നത്.'' സുനില്‍ ഗാവസ്‌കര്‍ വ്യക്തമാക്കി.

 

cricket rohit sharma