വിരമിക്കുന്നത് ചിന്തിക്കുന്നില്ല, ലക്ഷ്യം ലോകകപ്പ്: രോഹിത് ശര്‍മ്മ

വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഇപ്പോള്‍ ആലോചിക്കുന്നത് ടീമിനൊപ്പം ലോകകപ്പ്   നേടിന്നതിലാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ.

author-image
Athira Kalarikkal
New Update
Rohit Sharma

Rohit Sharma

Listen to this article
0.75x1x1.5x
00:00/ 00:00


വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഇപ്പോള്‍ ആലോചിക്കുന്നത് ടീമിനൊപ്പം ലോകകപ്പ്   നേടിന്നതിലാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സിന്റെ പ്രത്യേക പതിപ്പില്‍ എഡ് ഷീരനോടും ഗൗരവ് കപൂറിനോടും സംസാരിക്കുന്നതിനിടയിലാണ് രോഹിത് ഇക്കാര്യം പറയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ ആഗ്രഹിക്കുന്നു എന്നും രോഹിത് പറഞ്ഞു.

'റിട്ടയര്‍മെന്റിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. പക്ഷേ, ജീവിതം നിങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ല. ഈ സമയത്തും ഞാന്‍ നന്നായി കളിക്കുന്നു  അതിനാല്‍ ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി തുടരുമെന്ന് ഞാന്‍ കരുതുന്നു.'' രോഹിത് പറഞ്ഞു.

''എനിക്ക് ലോകകപ്പ് നേടണമെന്ന് ആഗ്രഹമുണ്ട്, 2025-ല്‍ ഒരു ഡബ്ല്യുടിസി ഫൈനല്‍ ഉണ്ട്, ഇന്ത്യ അത് നേടുമെന്ന് പ്രതീക്ഷിക്കുന്നു,'' രോഹിത് പറഞ്ഞു. ''50 ഓവര്‍ ലോകകപ്പാണ് എനിക്ക് യഥാര്‍ത്ഥ ലോകകപ്പ്. ആ ലോകകപ്പ് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ഫൈനല്‍ വരെ ഞങ്ങള്‍ നന്നായി കളിച്ചു. സെമിഫൈനല്‍ ജയിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു, ഇനി നമ്മള്‍ ഒരു ചുവട് മാത്രം അകലെയാണ്. ഞങ്ങള്‍ എല്ലാ കാര്യങ്ങളും ശരിയായി ചെയ്യുന്നു എന്ന്.'' രോഹിത് പറഞ്ഞു. 


ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ലെന്നും ചില കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ 
നടന്നില്ലെന്നും രോഹിത് പറഞ്ഞു. ഓസ്‌ട്രേലിയ ഇന്ത്യന്‍ ടീമിനെക്കാളും അല്‍പ്പം മികച്ചതായിരുന്നുവെന്നും അടിനാലാണ് പരാജയപ്പെട്ടതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 

Indian Cricket Team retirement Indian captain Rohit Sharma