'ധോണി വരില്ല, കാർത്തിക്കിനെ പറഞ്ഞ് മനസിലാക്കാം'; രോഹിത് ശർമ്മ

'ധോണി വരില്ല, കാർത്തിക്കിനെ പറഞ്ഞ് മനസിലാക്കാം'; രോഹിത് ശർമ്മ

author-image
Sukumaran Mani
New Update
Rohit Sharma

Rohit Sharma

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്രായപരിമിതികളെ വെല്ലുവിളിക്കുന്ന രണ്ട് താരങ്ങളുണ്ട്. മഹേന്ദ്ര സിം​ഗ് ധോണിയും ദിനേശ് കാർത്തിക്കും ബാറ്റിം​ഗ് വിസ്ഫോടനങ്ങൾ സൃഷ്ടിക്കുന്നു. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ധോണിയെയും കാർത്തിക്കിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ രോഹിത് ശർമ്മയുടെ പ്രതികരണം വന്നിരിക്കുകയാണ്.

ഇരുതാരങ്ങളുടെയും ബാറ്റിം​ഗിൽ താൻ സന്തോഷവാനാണ്. പ്രത്യേകിച്ചും ദിനേശ് കാർത്തിക്കിന്റെ ബാറ്റിം​ഗ് തന്നെ അത്ഭുതപ്പെടുത്തി. മുംബൈ ഇന്ത്യൻസിനെതിരെ നാല് പന്തിൽ 20 റൺസെടുത്ത ധോണിയുടെ പ്രകടനം ഏറെ മികച്ചതായിരുന്നു. എന്നാൽ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ധോണി വരുമെന്ന് കരുതുന്നില്ലെന്നാണ് രോഹിതിന്റെ വാക്കുകൾ.

ഇതൊരുപക്ഷേ ധോണിയുടെ അവസാന ടൂർണമെന്റായേക്കും. ധോണി അസുഖബാധിതനും ക്ഷീണിതനുമാണ്. എന്നാൽ ദിനേശ് കാർത്തിക്കിനെ പറഞ്ഞ് മനസിലാക്കാൻ കഴിയും. ഡി കെയോട് താൻ സംസാരിക്കും. ലോകകപ്പിന് തയ്യാറാണെങ്കിൽ കാർത്തിക്ക് പറയട്ടെയെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

Indian captain Rohit Sharma T20 WC dinesh karthik dhoni