മുഷീര്‍ ഖാനെ സന്ദര്‍ശിച്ച് രോഹിത് വര്‍മ്മ

അടുത്തിടെ വാഹനാപകടത്തില്‍ മുഷീര്‍ ഖാനും അദ്ദേഹത്തിന്റെ പിതാവ് നൗഷാദ് ഖാനും പരിക്കേറ്റിരുന്നു. ഇറാനി കപ്പിനായി യാത്ര ചെയ്യവെ ആയിരുന്നു അപകടം.

author-image
Athira Kalarikkal
New Update
mushir & rohit

വാഹനാപകടത്തില്‍ പരിക്കേറ്റ മുഷീര്‍ ഖാനെ രോഹിത് ശര്‍മ്മ കാണാനെത്തിയപ്പോള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുംബൈയിലെ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാനെ സന്ദര്‍ശിച്ചു. അടുത്തിടെ വാഹനാപകടത്തില്‍ മുഷീര്‍ ഖാനും അദ്ദേഹത്തിന്റെ പിതാവ് നൗഷാദ് ഖാനും പരിക്കേറ്റിരുന്നു. ഇറാനി കപ്പിനായി യാത്ര ചെയ്യവെ ആയിരുന്നു അപകടം. മുഷീറിന് കഴുത്തിന് ഗുരുതരമായി പരിക്കേറ്റു.

കുറഞ്ഞത് മൂന്ന് മാസമെങ്കിലും അവന്‍ കളത്തില്‍ നിന്ന് വിട്ടുനില്‍ക്കും. പിതാവിന് നിസ്സാര പരിക്കുകളും ഏറ്റു. രോഹിത് ശര്‍മ്മ കാണാന്‍ എത്തിയത് മുഷീര്‍ ഖാന് വലിയ ഊര്‍ജ്ജം നല്‍കും. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് മുഷീര്‍ ഖാന്‍. 

 

musheer khan rohit sharma