ചാംപ്യന്‍സ് ട്രോഫിയിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും നായകനായി രോഹിത് തന്നെ

രോഹിത് ശര്‍മ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നു താരങ്ങളും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി കളിക്കാനുണ്ടാകുമെന്നും ജയ്ഷാ സ്ഥിരീകരിച്ചിട്ടുണ്ട്.

author-image
Athira Kalarikkal
New Update
Rohit & jay Shah

Rohit Sharma & Jay Shah

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ : ലോകകപ്പ് വിജയത്തിന് നേതൃത്വം വഹിച്ചതിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും നായകനായി രോഹിത് ശര്‍മ്മ തന്നെ എത്തുമെന്ന് പ്രഖ്യാപിച്ച് ജയ് ഷാ. ടി20 ലോകകപ്പ് മത്സര ശേഷം ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. രോഹിതില്‍ ഉള്ള വിശ്വാസ പ്രകാരമാണ് ജയ് ഷാ പുതിയ ഉത്തരവാദിത്വവും ഇന്ത്യന്‍ ക്യാപ്റ്റനെ തന്നെ ഏല്‍പ്പിച്ചത്.

രോഹിത് ശര്‍മ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നു താരങ്ങളും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി കളിക്കാനുണ്ടാകുമെന്നും ജയ്ഷാ സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനാണ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നത്. പാക്കിസ്ഥാനിലേക്കു കളിക്കാന്‍ പോകുന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ നിലപാടെടുത്തിട്ടില്ല. 202325 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ടേബിളില്‍ ആറു വിജയങ്ങളുമായി ഇന്ത്യയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

india Virat Kohli bcci Rohit Sharmma