രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍

രോഹിത് ശര്‍മ്മ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

author-image
Athira Kalarikkal
New Update
Rohit-Sharma

Rohit Sharma

Listen to this article
0.75x 1x 1.5x
00:00 / 00:00

 


മുംബൈ : ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി വിവാദത്തിന് പിന്നാലെ വീണ്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. രോഹിത് ശര്‍മ്മ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2025ല്‍ താരങ്ങള്‍ക്ക് വേണ്ടി നടക്കുന്ന മെഗാ ലേലത്തില്‍ രോഹിത് ശര്‍മ്മ പങ്കെടുക്കുമെന്നും സൂചനകളുണ്ട്. 

ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനാക്കിയതിനു പിന്നാലെ രോഹിത് ടീം വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ്മ പ്രതികരിച്ചിട്ടില്ല. സീസണിലെ ആദ്യ 3 മത്സരങ്ങളും മുംബൈ തോറ്റതിനു പിന്നാലെ ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്നും താരങ്ങളില്‍ പലര്‍ക്കും മത്സരത്തില്‍ തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

rohit sharma ipl 2024 season 17 mumbai indians