Rohit Sharma & Family
പലസ്തീന്‍ പിന്തുണയുമായി രംഗത്ത് എത്തിയ രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക സജ്‌ദെക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ഇന്‍സ്റ്റാഗ്രാമില്‍ ലക്ഷക്കണക്കിനു ആള്‍ക്കാര്‍ പങ്കുവെച്ച 'ഓള്‍ ഐസ് ഓണ്‍ റഫ' എന്ന പോസ്റ്റര്‍ റിതിക സജ്ദെയും പങ്കുവെച്ചിരുന്നു. സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് റിതിക മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് സ്റ്റോറി പിന്‍വലിക്കുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ അഞ്ച് വയസ്സു മാത്രമുള്ള മകള്‍ക്ക് എതിരെ വരെ ഈ സൈബര്‍ ആക്രമണം വന്നതോടെയാണ് അവര്‍ പോസ്റ്റ് പിന്‍വലിച്ചത്.
തീവ്ര വലതുപക്ഷ അനുകൂലികളില്‍ നിന്നാണ് സോഷ്യല്‍ മീഡിയയില്‍ വലിയ സൈബര്‍ ആക്രമണം റിതിക നേരിട്ടത്. പോസ്റ്റ് പിന്‍വലിച്ച ശേഷവും അവരുടെ പഴയ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ അവര്‍ക്ക് എതിരെ മോശമായ ഭാഷയില്‍ ഉള്ള ആക്രമണങ്ങള്‍ തുടരുകയാണ്.