ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഓസ്ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് ടീമിനെതിരായ മുഴുവന്‍ മത്സരങ്ങളും കളിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നേരത്തെ രോഹിത് ശര്‍മ്മ ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കില്ല എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മോശം പ്രകടനങ്ങള്‍ കണക്കിലെടുത്ത് രോഹിത് പരമ്പരയില്‍ മുഴുവന്‍ കളിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്.
രോഹിതും ഭാര്യയും അവരുടെ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നുണ്ട്. കുട്ടിയുടെ ജനനം ആദ്യ ടെസ്റ്റിന്റെ സമയത്തായിരിക്കും. ഈ സാഹചര്യത്തില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ആയിരുന്നു രോഹിതിന്റെ പദ്ധതി. എന്നാല്‍ സമ്മര്‍ദ്ദം കൂടിവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് പ്രാധാന്യം കൊടുത്തിരിക്കുകയാണ് ക്യാപ്റ്റന്‍ ഇപ്പോള്‍.