പ്രകടനം മോശമായാല്‍ രോഹിത് സ്വയം വിരമിക്കും: ശ്രീകാന്ത്

രോഹിത് ശര്‍മ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഏകദിന, ടെസ്റ്റ് മത്സരങ്ങളിലാണ് രോഹിത് കളിക്കുന്നത്. അയാള്‍ക്ക് പ്രായം കൂടുകയാണെന്നത് ഇപ്പോള്‍ മനസില്‍ വെക്കാം

author-image
Prana
New Update
Rohit Sharmma

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ്ണ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിക്കണമെന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 'വിമര്‍ശകര്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കുകയാണ്. എന്നാല്‍ രോഹിത് ശര്‍മ മികച്ച പ്രകടനം നടത്തുന്നില്ലെന്ന് തോന്നിയാല്‍ അയാള്‍ ക്രിക്കറ്റില്‍ നിന്ന് സ്വയം വിരമിക്കും. അത് നമുക്ക് അറിയാവുന്നതാണ്. രോഹിത് ശര്‍മ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഏകദിന, ടെസ്റ്റ് മത്സരങ്ങളിലാണ് രോഹിത് കളിക്കുന്നത്. അയാള്‍ക്ക് പ്രായം കൂടുകയാണെന്നത് ഇപ്പോള്‍ മനസില്‍ വെക്കാം'. ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ രോഹിത് മോശമായി കളിച്ചെന്ന് അയാള്‍ സമ്മതിച്ചുകഴിഞ്ഞു. അത് വലിയൊരു കാര്യമാണ്. തിരിച്ചുവരവിനുള്ള സൂചനയാണത്. ഒരാള്‍ തന്റെ തെറ്റ് സമ്മതിക്കുന്നത് വലിയ കാര്യമാണ്. തന്റെ തെറ്റുകള്‍ സമ്മതിക്കുകയെന്നത് ഒരു മനുഷ്യന്റെ വലിയ ഗുണമാണ്. രോഹിത് തന്റെ തെറ്റുകള്‍ തുറന്ന് സമ്മതിച്ചു. അയാള്‍ തിരിച്ചുവരിന്റെ പാതയിലാണെന്നതിന് അതാണ് തെളിവെന്നും ശ്രീകാന്ത് വ്യക്തമാക്കി.

indian cricket rohit sharma retirement