തന്റെ വൈറല്‍ ചിത്രത്തെ കുറിച്ച് പ്രതികരിച്ച് രോഹിത്

ഇപ്പോഴത്തെ എന്റെ വികാരങ്ങളുടെയെല്ലാം ഒരു ചുരുക്കരൂപമാണ് ഈ ചിത്രം. ആ നിമിഷങ്ങളുടെ അനുഭൂതി വാക്കുകള്‍ക്ക് അതീതമാണ്. പക്ഷേ ഞാനത് പങ്കുവെക്കും. പക്ഷേ ഇപ്പോള്‍ കോടിക്കണക്കിന് വരുന്ന ആരാധകരുടെ സ്വപ്നസാക്ഷാത്കാരത്തിലാണ് ഞാന്‍

author-image
Athira Kalarikkal
New Update
Rohit Sharma  1
Listen to this article
0.75x 1x 1.5x
00:00 / 00:00

 ലോകകപ്പ് നേടിയതിന്റെ ആഹ്ലാദത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്‌റ്റേഡിയത്തിലെ മണ്ണില്‍ സന്തോഷത്തോടെ കിടക്കുന്ന ചിത്രം വൈറലായിരുന്നു. രോഹിതിന്റെ ചിത്രം ഇരുകൈയും നീട്ടിയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൈവന്ന വിജത്തിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിന് പിന്നാലെ താരവും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ മനസ് തുറന്നത്. 

 'ഇപ്പോഴത്തെ എന്റെ വികാരങ്ങളുടെയെല്ലാം ഒരു ചുരുക്കരൂപമാണ് ഈ ചിത്രം. ആ നിമിഷങ്ങളുടെ അനുഭൂതി വാക്കുകള്‍ക്ക് അതീതമാണ്. പക്ഷേ ഞാനത് പങ്കുവെക്കും. പക്ഷേ ഇപ്പോള്‍ കോടിക്കണക്കിന് വരുന്ന ആരാധകരുടെ സ്വപ്നസാക്ഷാത്കാരത്തിലാണ് ഞാന്‍', രോഹിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

rohit sharma ICC T20 World Cup Viral Instagram Post