അറോഹോക്ക് കോപ അമേരിക്ക സെമി നഷ്ടമാകും

സെന്‍ട്രല്‍ ഡിഫന്‍ഡര്‍ക്ക് ബാഴ്‌സലോണക്ക് ഒപ്പം ഉള്ള പ്രീ-സീസണ്‍ തയ്യാറെടുപ്പുകളും വരാനിരിക്കുന്ന സീസണിന്റെ തുടക്കവും നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സലോണയുടെ പ്രധാന താരങ്ങളില്‍ ഒരാളാണ് അറോഹോ.

author-image
Athira Kalarikkal
New Update
araujo
Listen to this article
0.75x 1x 1.5x
00:00 / 00:00

ഫ്‌ലോറിഡ : കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെതിരായ പോരാട്ടത്തില്‍ റൊണാള്‍ഡ് അറോഹോയ്ക്ക് പരിക്കേറ്റു. പരിക്കിനെ തുടര്‍ന്ന് താരത്തിന് കോപ്പ അമേരിക്ക മത്സരം നഷ്ടമാകും. ഇത് ഉറുഗ്വെയ്ക്കും ബാള്‌സലോണയ്ക്കും വലിയ തിരിച്ചടിയാകും. 2 മാസത്തോളം താരം പുറത്തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിലുടനീളം ഉറുഗ്വേക്ക് ആയി മികച്ച പ്രകടനം കാഴ്ചവച്ച അറോഹോ സെമിയില്‍ കൊളംബിയയെ നേരിടാന്‍ ഉണ്ടാകില്ല എന്ന് ടീം സ്ഥിരീകരിച്ചു. 

സെന്‍ട്രല്‍ ഡിഫന്‍ഡര്‍ക്ക് ബാഴ്‌സലോണക്ക് ഒപ്പം ഉള്ള പ്രീ-സീസണ്‍ തയ്യാറെടുപ്പുകളും വരാനിരിക്കുന്ന സീസണിന്റെ തുടക്കവും നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സലോണയുടെ പ്രധാന താരങ്ങളില്‍ ഒരാളാണ് അറോഹോ.

ronald araujo Coppa America