Cristiano Ronaldo
ആവേശകരമായ സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലിനാണ് ഫുട്ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ ഹിലാലും കരുത്തരായ അല്‍ നസറുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.
ഈ മത്സരത്തില്‍ അല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ നാലു ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ 900 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലേക്ക് റൊണാള്‍ഡോക്ക് സ്വന്തമാക്കാം.
ഇതിനോടകം തന്നെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനും ക്ലബ്ബ് തലത്തില്‍ വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കുമായി 896 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.