അല്‍ നസറില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കും: റൊണാള്‍ഡോ

ഒരു പോര്‍ച്ചുഗീസ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പ്രതികരിച്ചത്. 2023 ജനുവരിയിലാണ് താരം സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലെത്തുന്നത്.

author-image
Athira Kalarikkal
New Update
ronaldo h

Cristiano Ronaldo

Listen to this article
0.75x1x1.5x
00:00/ 00:00

റിയാദ്  : അല്‍ നസറില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഫുട്‌ബോളില്‍ നിന്ന് വിരമിച്ചാല്‍ പരിശീലകനാവാനില്ലെന്ന സൂചനയും നല്‍കി. ഒരു പോര്‍ച്ചുഗീസ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പ്രതികരിച്ചത്. 2023 ജനുവരിയിലാണ് താരം സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലെത്തുന്നത്. ക്ലബ്ബിനായി 67 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ 61 ഗോളുകളും 16 അസിസ്റ്റുകളും നേടിക്കഴിഞ്ഞു. ഞാന്‍ ഉടന്‍തന്നെ വിരമിക്കുമോയെന്ന് അറിയില്ല. പക്ഷേ, അല്‍ നസറില്‍ തന്നെ വിരമിക്കാനാണ് സാധ്യത. ഞാന്‍ ഈ ക്ലബ്ബില്‍ സന്തോഷവാനാണ്. ഈ രാജ്യത്തും നല്ല അനുഭവമാണ്. സൗദിയില്‍ കളിക്കാനിഷ്ടപ്പെടുന്നു. എനിക്കിത് തുടരണം- റൊണാള്‍ഡോ പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ് എന്നീ ടീമുകള്‍ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചാണ് താരം യൂറോപ്പ് വിട്ടത്. 

Cristano Ronaldo al nasar