Ronaldo isn't willing to quit international football
ലിസ്ബണ്‍: യൂറോ കപ്പില്‍ മത്സരിക്കുന്നതിനിടെ താരം പറഞ്ഞിരുന്നു ഇത് തന്റെ അവസാന യൂറോ കപ്പ് ആണെന്ന്. ഇപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി വീണ്ടും താരം എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്നത്. 2026-ല്‍ താരം കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ റൊണാള്‍ഡോ കളിക്കുമോ എന്നതില്‍ താരത്തിന് തന്നെ തീരുമാനിക്കാമെന്നാണ് പോര്‍ച്ചുഗല്‍ ടീം പറയുന്നത്.
യൂറോ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാത്തതിന് പിന്നാലെ താരം ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. താരം മത്സരത്തിലെ മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഭാവി പദ്ധതികളെ കുറിച്ച് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം പറയുന്നതിങ്ങനെ.. ''നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാത്തിനും കടപ്പെട്ടിരിക്കും. കളത്തിനകത്തും പുറത്തും ഈ പൈതൃകം മാനിക്കപ്പെടണം. തുടര്‍ന്നും നമുക്കൊരുമിച്ച് നില്‍ക്കാം.'' ക്രിസ്റ്റ്യാനോ വ്യക്തമാക്കി.