2025ല്‍ ഗോളടിച്ച് തുടങ്ങി റൊണാള്‍ഡോ

ഈ ഗോള്‍ റൊണാള്‍ഡോയുടെ സീസണിലെ 11-ാം ഗോളായി അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കരിയറിലെ ആകെ ഗോളുകള്‍ 917 ഗോളുകളിലേക്ക് എത്തി.

author-image
Athira Kalarikkal
New Update
RONALDO

 

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2025ലും തന്റെ ഗോള്‍ സ്‌കോറിംഗ് ഫോം തുടര്‍ന്നു. കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ അല്‍-ഒഖ്ദൂദിനെതിരെ അല്‍ നാസര്‍ 3-1 ന് വിജയിച്ചപ്പോള്‍ നിര്‍ണായകമായ പെനാല്‍റ്റി ഗോളാക്കി കൊണ്ട് റൊണാള്‍ഡോ 2025ലെ തന്റെ ആദ്യ ഗോള്‍ നേടി.

ഈ ഗോള്‍ റൊണാള്‍ഡോയുടെ സീസണിലെ 11-ാം ഗോളായി അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കരിയറിലെ ആകെ ഗോളുകള്‍ 917 ഗോളുകളിലേക്ക് എത്തി.

6-ാം മിനുറ്റില്‍ ഗോഡ്വിന്‍ അല്‍-ഒഖ്ദൂദിനെ മുന്നില്‍ എത്തിച്ചാണ് മത്സരം തുടങ്ങിയത്. എന്നിരുന്നാലും, 29-ാം മിനിറ്റില്‍ സാഡിയോ മാനെ സമനില പിടിച്ചു. ഹാഫ് ടൈമിന് തൊട്ടുമുമ്പ്, പെനാല്‍റ്റി സ്‌പോട്ടില്‍ നിന്ന് റൊണാള്‍ഡോ ഗോള്‍ കണ്ടെത്തി, അല്‍ നസറിന് ലീഡ് നല്‍കി.

റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിന് നിര്‍ണായകമായ മൂന്ന് പോയിന്റുകള്‍ ഉറപ്പാക്കിക്കൊണ്ട് 88-ാം മിനിറ്റില്‍ മാനെ തന്റെ രണ്ടാം ഗോളിലൂടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ അല്‍ ഹിലാലിന് ആറ് പോയിന്റും ലീഗ് ലീഡര്‍മാരായ അല്‍ ഇത്തിഹാദിന് എട്ട് പോയിന്റും പിന്നിലായി അല്‍ നാസര്‍ മൂന്നാമതെത്തി.

 

football christiano ronaldo