മെസിയെ അനുകരിച്ച് റൊണാള്‍ഡോ, രസകരമായ വീഡിയോ വൈറല്‍

നെതര്‍ലാന്‍ഡ്‌സ് താരം വൗട്ട് വെഗോസ്റ്റിനോട് ദേഷ്യപ്പെട്ടായിരുന്നു അന്ന് മെസ്സി ഇത്തരമൊരു പദപ്രയോഗം നടത്തിയത്. ഇതിനെ രസകരമായ രീതിയിലാണ് റൊണാള്‍ഡോ അവതരിപ്പിക്കുന്നത്.

author-image
Athira Kalarikkal
New Update
Messi & ronaldo

Messi & Ronaldo

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കുറച്ച് ദിവസം മുന്‍പ് തുടങ്ങിയ യൂട്യൂബ് ചാനലില്‍ അര്‍ജന്റീനന്‍ ഇതിഹാസതാരം ലയണല്‍ മെസ്സിയെ അനുകരിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.  വീഡിയോയില്‍ റൊണാള്‍ഡോയുടെ കാമുകി ജോര്‍ജിന റോഡ്രിഗസ് 'ക്യൂ മിറാസ് ബോബോ' എന്ന് പറയുന്നത് കാണാം. 'നീ എന്താണ് നോക്കുന്നത് വിഡ്ഢി' എന്നാണ് ഇതിന്റെ അര്‍ത്ഥം. 2022ലെ ഫിഫ ലോകകപ്പിനിടെ മെസ്സി 'ക്യൂ മിറാസ് ബോബോ' എന്ന വാചകം ഉപയോഗിച്ചത് വൈറലായിരുന്നു.

നെതര്‍ലാന്‍ഡ്‌സ് താരം വൗട്ട് വെഗോസ്റ്റിനോട് ദേഷ്യപ്പെട്ടായിരുന്നു അന്ന് മെസ്സി ഇത്തരമൊരു പദപ്രയോഗം നടത്തിയത്. ഇതിനെ രസകരമായ രീതിയിലാണ് റൊണാള്‍ഡോ അവതരിപ്പിക്കുന്നത്.

ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറിലാണ് അര്‍ജന്റിനയും നെതര്‍ലാന്‍ഡ്‌സും നേര്‍ക്കുനേര്‍ വന്നത്. മത്സരത്തിന്റെ 80ലധികം മിനിറ്റും അര്‍ജന്റീന മത്സരത്തില്‍ ലീഡ് ചെയ്തു. എന്നാല്‍ 83-ാം മിനിറ്റിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലും ഗോളടിച്ച് വൗട്ട് വെഗോസ്റ്റ് മത്സരം സമനിലയിലാക്കി. പിന്നാലെ അര്‍ജന്റീനയ്ക്ക് ജയത്തിനായി പെനാല്‍റ്റി ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു. അന്നത്തെ മത്സരത്തിന് പിന്നാലെയാണ് നെതര്‍ലന്‍ഡ്സ് താരങ്ങള്‍ക്കെതിരെ മെസി ദേഷ്യപ്പെട്ടത്.

മെസിയുടെ പരാമര്‍ശത്തില്‍ വൗട്ട് വെഗോസ്റ്റ് ഉള്‍പ്പടെ ബുദ്ധിമുട്ട് പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. താന്‍ മെസ്സിക്ക് ഹസ്തദാനം നല്‍കാന്‍ എത്തിയതാണെന്നും എന്നാല്‍ താരത്തിന്റെ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചെന്നും വെഗോസ്റ്റ് വ്യക്തമാക്കിയിരുന്നു.

 

Cristano Ronaldo lionel messi