/kalakaumudi/media/media_files/2025/08/05/ruben-dias-2025-08-05-21-04-02.jpg)
ഇംഗ്ലണ്ട്: റൂബന്‍ ഡയസുമായി പുതിയ ദീര്‍ഘകാല കരാറില്‍ മാഞ്ചസ്റ്റര്‍ സിറ്റി ധാരണയിലെത്തി. ഇതോടെ നിലവിലുള്ള 2027-ലെ കരാറിന് ശേഷവും താരം ഇത്തിഹാദില്‍ തുടരും എന്ന് ഉറപ്പായി.
2020-ല്‍ ബെന്‍ഫിക്കയില്‍ നിന്ന് 62 മില്യണ്‍ പൗണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ 28-കാരനായ പോര്‍ച്ചുഗീസ് സെന്റര്‍ ബാക്ക്, സിറ്റിയുടെ പ്രതിരോധനിരയിലെ ഒരു പ്രധാന താരമാണ്.
ക്ലബിനായി 222 മത്സരങ്ങളില്‍ നിന്ന് റൂബന്‍ ഡയസ് കളിച്ചിട്ടുണ്ട്. ഇതിനോടകം നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടം, ഒരു ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും റൂബന്‍ ഡയസ് നേടിയിട്ടുണ്ട്.2021-ല്‍ സിറ്റിയുടെ ക്യാപ്റ്റന്‍സി ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡയസ് ഒരു വര്‍ഷത്തെ കരാര്‍ നീട്ടിയിരുന്നു.