ഇന്ത്യന്‍ താരം പാണ്ഡ്യയുടെ പേര് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി ഭാര്യ നടാഷ

2020 മേയിലായിരുന്നു പാണ്ഡ്യയും സെര്‍ബിയന്‍ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും വിവാഹിതരായത്. കോവിഡ് ലോക്ക്ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായ കാര്യം ആരാധകരെ അറിയിച്ചത്.

author-image
Athira Kalarikkal
Updated On
New Update
Hardhik and wife

Hardhik Pandya & Wife Natasha

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും പിരിയാനൊരുങ്ങുകയാണെന്ന് അഭ്യൂഹം. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയുടെ പേര് നടാഷ നീക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സമൂഹമാധ്യമത്തില്‍ അഭ്യൂഹങ്ങള്‍ പരന്നത്. ഇക്കാര്യത്തില്‍ ഹാര്‍ദിക്കോ നടാഷയോ പ്രതികരിച്ചിട്ടില്ല. 


2020 മേയിലായിരുന്നു പാണ്ഡ്യയും സെര്‍ബിയന്‍ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും വിവാഹിതരായത്. കോവിഡ് ലോക്ക്ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായ കാര്യം ആരാധകരെ അറിയിച്ചത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. പിന്നീട് 2023 ഫെബ്രുവരിയില്‍ വിഹാഹച്ചടങ്ങുകള്‍ വീണ്ടും നടത്തി. ഇരുവരുടേയും കുടുംബങ്ങളും സുഹൃത്തുക്കളുമായി വലിയ ആഘോഷമായിട്ടായിരുന്നു ചടങ്ങുകള്‍ നടത്തിയത്.

wedding rumours hardhik pandya Natasha