ധോണിയ്ക്ക് പടിയിറക്കം; പുതിയ 'തല'  ഋതുരാജ് ഗയ്ക്വാദ്

ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായക സ്ഥാനത്ത് നിന്ന് എം.എസ്.ധോണിയ്ക്ക് പടിയിറക്കം. യുവതാരം ഋതുരാജ് ഗെയ്ക്വാദാണ് 17-ാം സീസണില്‍ ടീമിനെ നയിക്കുന്നത്.

author-image
Athira Kalarikkal
New Update
msdhoni-and-ruturaj

ms dhoni and ruturaj singh (twitter)

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ചെന്നൈ : ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായക സ്ഥാനത്ത് നിന്ന് എം.എസ്.ധോണിയ്ക്ക് പടിയിറക്കം. യുവതാരം ഋതുരാജ് ഗെയ്ക്വാദാണ് 17-ാം സീസണില്‍ ടീമിനെ നയിക്കുന്നത്. ചെന്നൈയില്‍ നടന്ന ഐപിഎല്‍ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ നായകനായി ഓപ്പണര്‍ ഋതുരാജ് ഗയ്ക്വാദിനെ അവതരിപ്പിച്ചത്. 2008ല്‍ ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ ചെന്നൈ ടീമിനെ നയിക്കുന്നത് ധോണിയാണ്. 212 മത്സരങ്ങളില്‍ ധോണി ചെന്നൈയെ നയിച്ചിട്ടുണ്ട്. ഇതില്‍ 128 മത്സരങ്ങളില്‍ ജയിക്കുകയും 82 മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു.

2022ല്‍ സീസണിന്റെ തുടക്കത്തില്‍ രവീന്ദ്ര ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയിരുന്നു എന്നാല്‍ തുടര്‍ച്ചയായ തോല്‍വിയോടെ ധോണിയെ ക്യാപ്റ്റനാക്കി. ''2024 ഐപിഎല്‍ സീസണിന്റെ തുടക്കത്തിന് മുന്നോടിയായി, എം.എസ്.ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സി ഋതുരാജ് ഗയ്ക്വാദിന് കൈമാറി. 2019 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവിഭാജ്യ ഘടകമായ ഋതുരാജ്, ഈ കാലയളവില്‍ 52 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. വരുന്ന സീസണ്‍ ടീം പ്രതീക്ഷയോടെ കാണുന്നു'' ടീം മാനേജ്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ധോണിയുടെ നായകത്വത്തിന് കീഴില്‍ അഞ്ച് തവണയാണ് ചെന്നൈ ഐപിഎല്‍ കിരീടം നേടിയത്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചാണ് ധോണിയും സംഘവും ചാംപ്യന്മാരായത്. വിവിധ ട്വന്റി20 ടൂര്‍ണമെന്റുകളിലായി സിഎസ്‌കെയുടെ ഏഴാം കിരീടമായിരുന്നു ഇത്. 

2007ല്‍ ട്വന്റി20 ലോകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, 2013ല്‍ ചാംപ്യന്‍സ് ട്രോഫി എന്നിവ നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചത് ധോണിയാണ്. 2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഈ സീസണോടെ ധോണി ഐപിഎല്ലില്‍നിന്ന് വിരമിക്കുമെന്നും അങ്ങനെയെങ്കില്‍ ചെന്നൈ പുതിയ നായകനെ നിയമിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  

 

ms dhoni ipl2024 season 17 ruturaj singh csk captain