യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി സബലെങ്ക

സ്‌കോര്‍: 36, 67 (37). ഇതോടെ സെറീന വില്യംസിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ താരമായി സബലെങ്ക

author-image
Biju
New Update
sabalenka

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടി അറീന സബലെങ്ക. ഫൈനലില്‍ യുഎസ് താരം അമാന്‍ഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബെലാറസുകാരി തറപറ്റിച്ചത്. സ്‌കോര്‍: 36, 67 (37). ഇതോടെ സെറീന വില്യംസിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ താരമായി സബലെങ്ക. സബലെങ്കയുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

ആവേശകരമായ ഫൈനല്‍ ഒരു മണിക്കൂര്‍ 34 മിനിറ്റ് നീണ്ടു. കളിയുടെ ആദ്യ ഗെയിമുകള്‍ സബലെങ്ക ജയിച്ചപ്പോള്‍, തുടര്‍ച്ചയായ രണ്ട് ഗെയിമുകള്‍ പിടിച്ചെടുത്ത് അമാന്‍ഡയും തിരിച്ചടിച്ചു. പിന്നീട് ഓരോ ഗെയിമുകള്‍ ജയിച്ച് ഇരുവരും തുല്യത പാലച്ചെങ്കിലും തുടര്‍ന്നുള്ള മൂന്നു ഗെയിമുകളും ജയിച്ചാണ് സബലെങ്ക ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ പോരാട്ടവും കടുപ്പമേറി. ടൈബ്രേക്കറിലാണ് സബലെങ്ക വിജയം പിടിച്ചെടുത്തത്.

us open