കിരീടത്തിലേക്ക് അടുത്ത് സെബലങ്ക

രണ്ടാം സെറ്റില്‍ ആണ് പാവ്‌ലിയുചെങ്കോവയില്‍ നിന്ന് സബലെങ്ക കടുത്ത പോരാട്ടം നേരിട്ടത്. ഇതാദ്യമായാണ് സബലെങ്ക അവസാന രണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒരു സെറ്റ് നഷ്ടമാക്കുന്നത്.

author-image
Athira Kalarikkal
New Update
SEBA

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2025ല്‍ സബലെങ്ക സെമി ഫൈനലിലേക്ക് മുന്നേറി.  പാവ്‌ലിയുചെങ്കോവയില്‍ നിന്ന് കടുത്ത പോരാട്ടം നേരിട്ടു എങ്കിലും 6-2, 2-6, 6-3 എന്ന സ്‌കോറിന് വിജയിച്ച സബലെങ്ക സെമി ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. അവസാന രണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണിലും സബലെങ്ക ആയിരുന്നു വനിതാ സിംഗിള്‍സ് ചാമ്പ്യന്‍.

രണ്ടാം സെറ്റില്‍ ആണ് പാവ്‌ലിയുചെങ്കോവയില്‍ നിന്ന് സബലെങ്ക കടുത്ത പോരാട്ടം നേരിട്ടത്. ഇതാദ്യമായാണ് സബലെങ്ക അവസാന രണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒരു സെറ്റ് നഷ്ടമാക്കുന്നത്. അവസാന സെറ്റില്‍ ഇന്ന് പാവ്‌ലിയുചെങ്കോവ മൂന്നാം സെറ്റിലും ബ്രേക്ക് ചെയ്ത് തുടങ്ങി എങ്കിലും സബലെങ്ക ശക്തമായി തിരിച്ചുവന്നു. ഇനി സെമി ഫൈനലില്‍ സബലെങ്ക ബദോസയെ നേരിടും.

 

australian open Arina Sabelanka