അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു, വധു സാനിയ

മുംബൈയില്‍ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത്. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല.

author-image
Biju
New Update
arjun

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കാണ് വധു. വിവാഹനിശ്ചയം മുംബൈയില്‍ നടന്നു. ഇരുപത്തഞ്ചുകാരനായ അര്‍ജുന്‍ 2021 മുതല്‍ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ടീമംഗമാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛന്‍ രവി ഘായി. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍, ബ്രൂക്ലിന്‍ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്.

മുംബൈയില്‍ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത്. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ചടങ്ങ് പൂര്‍ത്തിയായതിനു ശേഷമാണ് ദേശീയ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.

മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. 202021 സീസണില്‍ മുംബൈയ്ക്കായി കളിച്ചാണ് കരിയര്‍ ആരംഭിച്ചതെങ്കിലും, പിന്നീട് ഗോവന്‍ ടീം തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ജഴ്‌സിയില്‍ ഹരിയാനയ്ക്കെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു അരങ്ങേറ്റം. അതിനു മുന്‍പ് ജൂനിയര്‍ തലത്തില്‍ മുംബൈയ്ക്കായി കളിച്ചിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലും കളിച്ചു. 202223 സീസണിലാണ് ഗോവയിലേക്ക് മാറിയത്. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് അരങ്ങേറ്റം ഗോവന്‍ ജഴ്‌സിയിലായിരുന്നു.

ഇതുവരെ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. ഒരു സെഞ്ചറി ഉള്‍പ്പെടെ 532 റണ്‍സാണ് സമ്പാദ്യം. ഒരു അഞ്ച് വിക്കറ്റ് നേട്ടവും രണ്ട് നാലു വിക്കറ്റ് നേട്ടവും ഉള്‍പ്പെടെ 37 വിക്കറ്റുകളും സ്വന്തമാക്കി. 17 ലിസ്റ്റ് എ മത്സരങ്ങളില്‍നിന്ന് ഒന്‍പത് ഇന്നിങ്‌സുകളിലായി 76 റണ്‍സാണ് സമ്പാദ്യം. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായി അഞ്ച് മത്സരങ്ങള്‍ കളിച്ചു. 73 പന്തുകളില്‍ എറിഞ്ഞ് മൂന്നു വിക്കറ്റും സ്വന്തമാക്കി. 38 ആണ് ശരാശരി. ഒന്‍പത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

അതേസമയം, മുംബൈയിലെ സ്വാധീനമുള്ള ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ ചന്ദോക്ക്. ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളാണ് സാനിയയുടെ ഘായി കുടുംബത്തിന്റെ ശക്തികേന്ദ്രം. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്.

arjun tendulkar