സാഫ് അണ്ടര്‍17;  ഇന്ത്യയ്ക്ക് കിരീടം

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം, 58-ാം മിനിറ്റില്‍, ഒരു കോര്‍ണറില്‍ നിന്ന് മുഹമ്മദ് കൈഫ് ഒരു കൃത്യമായ ഹെഡ്ഡറിലൂടെ ഗോള്‍ നേടി.

author-image
Athira Kalarikkal
New Update
SAF

SAFF Under 17

ഭൂട്ടാന്‍ : ഫൈനലില്‍ ബംഗ്ലാദേശിനെ 2-0ന് തോല്‍പ്പിച്ച് ഇന്ത്യ സാഫ് അണ്ടര്‍17 ചാമ്പ്യന്‍ഷിപ്പ് കിരീടം ഉറപ്പിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം, 58-ാം മിനിറ്റില്‍, ഒരു കോര്‍ണറില്‍ നിന്ന് മുഹമ്മദ് കൈഫ് ഒരു കൃത്യമായ ഹെഡ്ഡറിലൂടെ ഗോള്‍ നേടി. 95-ാം മിനിറ്റില്‍ എംഡി അര്‍ബാഷ് വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടി.

ആദ്യ പകുതിയിലുടനീളം അത്യന്തം പ്രതിരോധാത്മക സമീപനത്തോടെ കളിച്ച ബംഗ്ലാദേശ് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. 67-ാം മിനിറ്റില്‍ ഏതാണ്ട് സമനില പിടിച്ചു. എന്നാല്‍, ഇന്ത്യയുടെ ഗോള്‍കീപ്പര്‍ അഹിബാം സൂരജ് സിംഗ് നിര്‍ണായക സേവ് നടത്തി.

saff u17 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ങറ അൃയമവെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു, അതേസമയം അവലശയമാ ടൗൃമഷ ടശിഴവ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ ബഹുമതി നേടി.

 

football