ലഖ്നൗ : സഹീര്‍ ഖാന്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പുതിയ ഉപദേഷ്ടായി നിയമിതനായി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ ഉപദേഷ്ടാവും ഒപ്പം ബൗളിങ് പരിശീലകനായും ലഖ്‌നൗവില്‍ പ്രവര്‍ത്തിക്കും. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. ഹെഡ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍, ആദം വോജസ്, ലാന്‍സ് ക്ലൂസ്‌നര്‍, ജോണ്‍ടി റോഡ്സ് എന്നിവരടങ്ങുന്ന കോച്ചിംഗ് യൂണിറ്റിലേക്ക് ആകും സഹീര്‍ ചേരുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി സഹീര്‍ ഖാനെ നേരത്തെ പരിഗണിച്ചിരുന്നു. എന്നിരുന്നാലും മോര്‍ക്കലിനെ ആണ് ഗംഭീര്‍ തിരഞ്ഞെടുത്തത്. ഇന്ത്യയ്ക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള സഹീര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ച് 100ല്‍ അധികം ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലകനായും സഹീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.