സഹീര്‍ ഖാന്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകന്‍

ഇന്ത്യക്ക് ആയി 92 മത്സരങ്ങളില്‍ നിന്ന് 311 ടെസ്റ്റ് വിക്കറ്റുള്‍ ഉള്‍പ്പെടെ 309 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 610 വിക്കറ്റുകള്‍ ഇന്ത്യക്ക് ആയി നേടിയിട്ടുണ്ട്.

author-image
Athira Kalarikkal
New Update
saheer

Saheer Khan

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ : മുന്‍ ഫാസ്റ്റ് ബൗളര്‍മാരായ സഹീര്‍ ഖാന്‍ ഇന്ത്യ ടീമിന്റെ ബൗളിംഗ് പരിശീലകന്‍ ആകും എന്ന് റിപ്പോര്‍ട്ട്. ഗൗതം ഗംഭീറിന്റെ പുതിയ കോച്ചിംഗ് ടീമില്‍ സഹീര്‍ ഖാനെ ഉള്‍പ്പെടുത്താന്‍ ബി സി സി ഐ ശ്രമിക്കുന്നുണ്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. സഹീര്‍ ഖാന്‍ പരിശീലകനായി എത്തിയില്ല എങ്കില്‍ മറ്റൊരു മുന്‍ ബൗളര്‍ ആയ ലക്ഷ്മിപതി ബാലാജിയെ ഇന്ത്യ പരിഗണിക്കും. 

കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിംഗ് കോച്ച് പരസ് മാംബ്രെ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഇടംകൈയ്യന്‍ പേസര്‍മാരില്‍ ഒരാളാണ് സഹീര്‍ ഖാന്‍. ഇന്ത്യക്ക് ആയി 92 മത്സരങ്ങളില്‍ നിന്ന് 311 ടെസ്റ്റ് വിക്കറ്റുള്‍ ഉള്‍പ്പെടെ 309 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 610 വിക്കറ്റുകള്‍ ഇന്ത്യക്ക് ആയി നേടിയിട്ടുണ്ട്. സഹീര്‍ ഖാനെ ബൗളിംഗ് കോച്ചായും അഭിഷേക് നായറെ അസിസ്റ്റന്റ് കോച്ചായും എത്തിക്കാന്‍ ആണ് ഗംഭീര്‍ ആഗ്രഹിക്കുന്നത്.

sports news saheer khan