The upcoming MG Windsor EV will be gifted to every Indian medalist at the ongoing Paris 2024 Olympics, as announced by Sajjan Jindal
പാരീസ് ഒളിംപിക്‌സില്‍ മെഡല്‍ ജേതാക്കള്‍ക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി സാജന്‍ ജിന്‍ഡല്‍. മെഡല്‍ നേട്ടത്തിന് പുറമെ താരങ്ങള്‍ക്ക് എംജി വിന്റ്‌സണ്‍ കാര്‍ ലഭിക്കാന്‍ പോകുന്നത്.
മോറിസ് ഗാരേജസ് ഇന്ത്യ തങ്ങളുടെ പുതിയ CUV MG വിന്‍ഡ്സര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജിന്‍ഡാലിന്റെ പ്രഖ്യാപനവും വരുന്നത്. 'ഞങ്ങളുടെ ഏറ്റവും മികച്ചത് അവരുടെ വിജയത്തിനും അര്‍ഹമാണ്.' സാജന്‍ എക്‌സില്‍ കുറിച്ചു
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ പോസ്റ്റിന് മികച്ച പിന്തുണയാണ് സമൂഹ മാധ്യമത്തില്‍ നിന്ന് ലഭിച്ചത്.
വിന്‍ഡ്സര്‍ കാസിലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കാറിന്റെ രൂപകല്‍പ്പനയെന്ന് സാജന്‍ പറഞ്ഞു. പുത്തന്‍ ഡിസൈനിലും നിലവാരത്തിലുമാണ് കാര്‍ നിര്‍മ്മിച്ചതെന്നും പറയുന്നു. മൂന്ന് മെഡല്‍ ആണ് നിലവില്‍ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.