ധോണിയ്ക്ക് വേണ്ടി കൈയടിച്ച് ഭാര്യ സാക്ഷി; വീഡിയോ വൈറല്‍

ഞായറാഴ്ച എംഎ ചിദംബര സ്‌റ്റേഡിയത്തില്‍ നടന്ന ഐപിഎല്ലില്‍ ക്രീസിലെത്തിയ ചെന്നൈ ബാറ്റര്‍ എം.എസ്.ധോണിയുടെ ബാറ്റിങ് പ്രകടനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യ സാക്ഷിയുടെ വിഡിയോ വൈറല്‍  

author-image
Athira Kalarikkal
New Update
Dhoni and Sakshi

MS Dhoni and wife Sakshi

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ : ഞായറാഴ്ച എംഎ ചിദംബര സ്‌റ്റേഡിയത്തില്‍ നടന്ന ഐപിഎല്ലില്‍ ക്രീസിലെത്തിയ ചെന്നൈ ബാറ്റര്‍ എം.എസ്.ധോണിയുടെ ബാറ്റിങ് പ്രകടനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യ സാക്ഷിയുടെ വിഡിയോ വൈറലായി. മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ 78 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വീഴ്ത്തിയത്. ചെന്നൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ടീം 134ന് ഓള്‍ ഔട്ടായി. 

വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 

ചെന്നൈക്കായി ഇന്നിംഗ്‌സിന്റെ അവസാന ഓവറിലാണ് ധോണി ഇറങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ടാണ് ധോണി തുടങ്ങിയത്. ഗാലറിയില്‍ ചെന്നൈ ആരാധകര്‍ക്കൊപ്പം ധോണിയെ പ്രോത്സാഹിപ്പിക്കാന്‍ ഭാര്യ സാക്ഷിയുമുണ്ടായിരുന്നു. ആഘോഷത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

 

 

ms dhoni csk ipl 2024 season 17