ലോകത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളുടെ പട്ടികയില്‍ സാക്ഷി മാലിക്കും

ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍  ഇന്ത്യയുടെ ഗുസ്തി താരം സാക്ഷി മാലിക്ക് ഇടം പിടിച്ചു. പട്ടികയില്‍ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ബോളിവുഡ് താരം ആലിയ ഭട്ട്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, നടനും സംവിധായകനുമായ ദേവ്  പട്ടേല്‍ എന്നിവരുമുണ്ട്.   

author-image
Athira Kalarikkal
New Update
Sakshi Mallik

Sakshi Mallik

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍  ഇന്ത്യയുടെ ഗുസ്തി താരം സാക്ഷി മാലിക്ക് ഇടം പിടിച്ചു. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഇടം പിടിച്ചത്. 2024 ലെ പട്ടികയില്‍ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ബോളിവുഡ് താരം ആലിയ ഭട്ട്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, നടനും സംവിധായകനുമായ ദേവ്  പട്ടേല്‍ എന്നിവരുമുണ്ട്.   

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് നടത്തിയ ദീര്‍ഘകാല പ്രതിഷേധത്തിനൊടുവില്‍ സാക്ഷി മാലിക് ഗുസ്തിമത്സരങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു. ബ്രിജ്ഭൂഷണെതിരെ നടപടിയില്ലാത്തതിനെ തുടര്‍ന്ന് 2023 ഡിസംബറില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചു. 

 

 

 

Sakshi Mallik Ajay Banga alia bhatt