സനയ്‌ക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്വദിച്ച് ഷുഐബ് മാലിക്

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ ഇരുവരും സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റര്‍ലേക്കനില്‍നിന്നുള്ള അതിമനോഹരമായ ചിത്രങ്ങളും പങ്കുവെച്ചവയിലുണ്ട്.

author-image
Vishnupriya
New Update
sana
Listen to this article
0.75x1x1.5x
00:00/ 00:00

ലാഹോര്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ വർണമനോഹാരിത ആസ്വദിച്ച് പാകിസ്താന്‍ ക്രിക്കറ്റ് മുന്‍ താരം ഷുഐബ് മാലിക്കും ഭാര്യയും നിടയുമായ സന ജാവേദും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ ഇരുവരും സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റര്‍ലേക്കനില്‍നിന്നുള്ള അതിമനോഹരമായ ചിത്രങ്ങളും പങ്കുവെച്ചവയിലുണ്ട്. സനയും ഷുഐബും മലനിരകളുടെ ശാന്തമായി ബോട്ട് സവാരി നടത്തുന്ന ചിത്രങ്ങളുമുണ്ട്.

ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിഞ്ഞശേഷം ഈ വര്‍ഷം ജനുവരിയിലാണ് ഷുഐബ് മാലിക്കും സന ജാവേദും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. ഷു ഐബിനും സാനിയ മിര്‍സയ്ക്കും ഇസ്ഹാന്‍ മാലിക് എന്ന മകനുണ്ട്. ഇസ്ഹാനുവേണ്ടി ഇരുവരും രക്ഷാകര്‍തൃത്വം പങ്കിടുന്നത് ഇപ്പോഴും തുടരുന്നു.

shoaib malik sana jawed