‌ലങ്കന്‍ ക്രിക്കറ്റില്‍ വീണ്ടും സൂര്യോദയം; മുഖ്യ പരിശീലകനായി സനത് ജയസൂര്യയ്ക്ക് നിയമനം

ഇം​ഗ്ലണ്ടിനെ ഒരു ടെസ്റ്റിൽ തോൽപ്പിക്കുകയും ന്യൂസിലൻഡിനെ ടെസ്റ്റ് പരമ്പരയിൽ തറപറ്റിച്ചതും ജയസൂര്യ താത്കാലിക പരിശീലകനായിരുന്നപ്പോഴാണ്. ടീമിന് ആക്രമണ ശൈലി കൈവരിക്കാനും സാധിച്ചു.

author-image
Greeshma Rakesh
New Update
sanath jayasuriya appointed sri lankan cricket team  full time head coach

sanath jayasuriya appointed sri lankas full time head coach

താത്കാലിക പരിശീലകനായ മുൻ താരം സനത് ജയസൂര്യയെ സ്ഥിരം കോച്ചായി നിയമിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്. അദ്ദേഹത്തിന്റെ കാലയളവിൽ ടീം നടത്തിയ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 18 മാസത്തേക്കാണ് നിയമനം. കാലാവധി 2026 മാർച്ചിൽ അവസാനിക്കും.

2026 ടി20 ലോകകപ്പ് വരെയാകും ഇത്. ദ്വിരാഷ്‌ട്ര ഏകദിന പരമ്പരയിൽ 27 വർഷത്തിന് ശേഷം ഇന്ത്യയെ കീഴടക്കി കിരീടം ചൂടയിരുന്നു. ഇം​ഗ്ലണ്ടിനെ ഒരു ടെസ്റ്റിൽ തോൽപ്പിക്കുകയും ന്യൂസിലൻഡിനെ ടെസ്റ്റ് പരമ്പരയിൽ തറപറ്റിച്ചതും ജയസൂര്യ താത്കാലിക പരിശീലകനായിരുന്നപ്പോഴാണ്. ടീമിന് ആക്രമണ ശൈലി കൈവരിക്കാനും സാധിച്ചു.

വിൻഡീസിനെതിരെയാ പരമ്പരയാകും ഔദ്യോ​ഗികമായി സ്ഥിരം പരിശീലകനായ ജയസൂര്യയുടെ ആദ്യ വെല്ലുവിളി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് എത്താൻ ശ്രീലങ്കയ്‌ക്ക് വലിയൊരു സാദ്ധ്യതയും യുവ താരങ്ങൾ തുറന്നിട്ടുണ്ട്. സ്ഥിരം പരിശീലകനായി ജയസൂര്യയെത്തുമ്പോൾ സ്ഥിരതയാർന്ന പ്രകടനമാണ് ലങ്ക ലക്ഷ്യമാക്കുന്നത്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് യുവതാരങ്ങൾക്ക് ​ഗുണം ചെയ്യും. ടെസ്റ്റിൽ 13,430 റൺസും ഏകദിനത്തിൽ 6,973 റൺസുമാണ് ലങ്കൻ ഇതിഹാസത്തിന്റെ സമ്പാദ്യം.