സനത് ജയസൂര്യ ഇനി ശ്രീലങ്കന്‍ പരിശീലകന്‍

2023 ഡിസംബര്‍ മുതലാണ് ജയസൂര്യ ശ്രീലങ്കയുടെ കണ്‍സള്‍ട്ടന്റായി ചുമതല ഏല്‍ക്കുന്നത്. എന്നാല്‍ സ്ഥിരമായൊരു പരിശീലകനെ കണ്ടെത്തിയിട്ടില്ല. സ്വന്തം തട്ടകത്തില്‍ ഇന്ത്യക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് ജയസൂര്യ ശ്രീലങ്കയെ പരിശീലകന്‍ എന്ന നിലയില്‍ മുന്നോട്ടു നയിക്കുക.

author-image
Athira Kalarikkal
New Update
jaya new

Sanath Jayasuriya

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇതിഹാസ താരം സനത് ജയസൂര്യയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. മുന്‍ പരിശീലകനായ ക്രിസ് സില്‍വര്‍ വുഡിന് പകരക്കാരനായാണ് ജയസൂര്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ടി-20 ലോകകപ്പിലെ ശ്രീലങ്കന്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ സില്‍വര്‍ വുഡ് രാജിവെക്കുകയായിരുന്നു. ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് സൂപ്പര്‍ 8ലേക്ക് മുന്നേറാന്‍ സാധിച്ചിരുന്നില്ല. ടൂര്‍ണമെന്റിന്റെ ടീമിന്റെ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിച്ച ജയസൂര്യക്ക് താല്‍ക്കാലിക പരിശീലകനായി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.

2023 ഡിസംബര്‍ മുതലാണ് ജയസൂര്യ ശ്രീലങ്കയുടെ കണ്‍സള്‍ട്ടന്റായി ചുമതല ഏല്‍ക്കുന്നത്. എന്നാല്‍ സ്ഥിരമായൊരു പരിശീലകനെ കണ്ടെത്തിയിട്ടില്ല. സ്വന്തം തട്ടകത്തില്‍ ഇന്ത്യക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് ജയസൂര്യ ശ്രീലങ്കയെ പരിശീലകന്‍ എന്ന നിലയില്‍ മുന്നോട്ടു നയിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര നടക്കുക. മൂന്ന് വീതം ഏകദിനവും ടി-20യുമാണ് പരമ്പരയില്‍ ഉള്ളത്.

 

coach srilanka Sanath Jayasurya