/kalakaumudi/media/media_files/2025/11/14/sanju-2025-11-14-16-45-03.jpg)
ചെന്നൈ :ഐ പി എല്ലുമായി ബന്ധപ്പെട്ടു വലിയ വാർത്തയായി മാറിയിരിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സംജുസാംസണിന്റെ ട്രാൻസ്ഫർ കാര്യത്തിൽ ഉടൻ തീരുമാനമായേക്കുമെന്നു സൂചനകൾ .
താരവുമായി ഉടൻ ചെന്നൈ സൂപ്പർകിംഗ്സ് കരാർ ഒപ്പുവെച്ചേക്കുമെന്നാണ് വിവരം .സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയല്സിലേക്ക് കൂടുമാറും .
ഇവർക്കൊപ്പം കഴിഞ്ഞ സീസണിൽ ചെന്നൈ വൻ തുകയ്ക്ക് വാങ്ങിയ ചില താരങ്ങളെയും ഒഴിവാക്കും .
സഞ്ജു സാംസണെ ടീമിലെത്തിക്കുന്നതിനു വേണ്ടി സ്റ്റാർ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും റിലീസ് ചെയ്യുന്നതിന് പിന്നാലെയാണ് മറ്റു രണ്ട് വിദേശതാരങ്ങളെകൂടി ചെന്നൈ കൈവിടും .
ന്യൂസിലാൻഡ് താരങ്ങളായ ഡെവോൺ കോൺവെയെയും രചിന് രവീന്ദ്രയെയുമാണ് ചെന്നൈ കൈവിടുമെന്നാണ് സൂചനകൾ .
ഇന്ത്യൻ താരങ്ങളായ വിജയ് ശങ്കറെയും ദീപക് ഹൂഡയെയും ഒഴിവാക്കുമെന്നും വിവരമുണ്ട് .
അതേസമയം ആവശ്യക്കാർ നിരവധിയുണ്ടെങ്കിലും നേരത്തെ രാജസ്ഥാൻ ചോദിച്ച ശ്രീലങ്കൻ പേസർ മതീഷ പാതിരാനെയും ഓസിസ് പേസറായ നാഥൻ എല്ലിസിനെയും ട്രേഡിങിന് വെയ്ക്കാൻ സി എസ് കെ തയ്യാറായില്ല .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
