നിരാശ; ഒരു റണ്‍സ് നേടി സഞ്ജു പുറത്ത്

നാലോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 26 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 14 പന്തില്‍ 17 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നാല് പന്തില്‍ ഒരു റണ്‍സുമായി ഋഷബ് പന്തുമാണ് ക്രീസില്‍.

author-image
Athira Kalarikkal
Updated On
New Update
sanju samson

Sanju Samson

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോര്‍ക്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ 1 റണ്‍സ് മാത്രം നേടി സഞ്ജു സാംസണ്‍ പുറത്തായി. ഓപ്പണറായെത്തിയ സഞ്ജു ആറ് പന്തില്‍ നിന്നാണ് ഒരു റണ്‍സ് നേടിയത്. ഷോരിഫുല്‍ ഇസ്‌ലാമാണ് സഞ്ജുവിനെ പുറത്താക്കിയത്. 

നാലോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 26 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 14 പന്തില്‍ 17 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നാല് പന്തില്‍ ഒരു റണ്‍സുമായി ഋഷബ് പന്തുമാണ് ക്രീസില്‍. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. രണ്ടാം ട്വന്റി 20 കിരീടമെന്ന സ്വപ്നവുമായാണ് ഇന്ത്യ ഇത്തവണ കളത്തിലിറങ്ങുന്നത്. 2007ല്‍ ട്വന്റി 20 കിരീടവും 2011ല്‍ ഏകദിന ലോകകപ്പ് കിരീടവും നേടിയ ടീമിന് പിന്നീടിതുവരെ വിശ്വകിരീടം സ്വന്തമാക്കാനായിട്ടില്ല. കിരീടവരള്‍ച്ച അവസാനിപ്പിക്കാനുറച്ചാണ് ക്യാപ്റ്റന്‍ രോഹിതും സംഘവും ഇറങ്ങുന്നത്.

 

 

bangladesh rohit sharma T20 World Cup Sanju Samson