ലോകകപ്പ് താരങ്ങള്‍ ഹരാരെയിലെത്തി, പരിശീലനം ആരംഭിച്ചു

ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇവര്‍ക്ക് പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ സെലക്ടര്‍മാരെ ഉള്‍പ്പെടുത്തി. ഇതില്‍ സായ് സുദര്‍ശന് രണ്ടാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല.

author-image
Athira Kalarikkal
New Update
sanju samson
Listen to this article
0.75x 1x 1.5x
00:00 / 00:00

 മലയാളി താരം സഞ്ജു സാംസണും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഓള്‍ റൗണ്ടര്‍ ശിവം ദുബെയും സിംബാബ്വെയില്‍ ഇന്ത്യന്‍ ടീമിമനൊപ്പം ചേര്‍ന്നു. ഇന്നലെ നടന്ന മത്സരത്തില്‍ സഞ്ജു കളിക്കിറങ്ങിയില്ലെങ്കിലും ഗാലറിയില്‍ ഉണ്ടായിരുന്നു. 

ഹരാരെയിലെത്തിയ താരങ്ങള്‍ പരിശീലനം ആരംഭിച്ചു. 

ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇവര്‍ക്ക് പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ സെലക്ടര്‍മാരെ ഉള്‍പ്പെടുത്തി. ഇതില്‍ സായ് സുദര്‍ശന് രണ്ടാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ഓപ്പണറോ മൂന്നാം നമ്പറിലോ ഇറങ്ങാറുള്ള സായ് സുദര്‍ശനെ അഞ്ചാമതായാണ് രണ്ടാം ടി20യില്‍ ഇറക്കാനിരുന്നിരുന്നത്. ഹര്‍ഷിത് റാണക്കും ജിതേഷ് ശര്‍മക്കും ആദ്യ രണ്ട് കളികളിലും പ്ലേയിംഗ് ഇലവനിലെത്താനായില്ല. ജിതേഷ് ശര്‍മക്ക് പകരം ധ്രുവ് ജുറെല്‍ ആണ് ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റ് കാത്തത്.

സിംബാബ്വെക്കെതിരായ അവസാന മൂന്ന് ടി20കള്‍ക്കുള്ള ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ധ്രുവ് ജുറെല്‍, തുഷാര്‍ ദേശ്പാണ്ഡെ, റിയാന്‍ പരാഗ്.

 

Yashasvi Jaiswal india Sanju Samson