സഞ്ജു സാംസണും ഗൗതം ഗംഭീറും പരിശീലനത്തിനിടെ സംസാരിക്കുന്നു.
കൊല്‍ക്കത്ത: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ടീമിന്റെ സെലക്ഷനില്‍ വിവിധ ചര്‍ച്ചകള്‍ ആണ് നടക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയ്ക്കായുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനു പിന്നാലെ, കൊല്‍ക്കത്തയില്‍ വെച്ച് കുറെ നേരം സംസാരിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കു വേണ്ടി കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ടീം ക്യാംപിലാണ് സഞ്ജുവുള്ളത്. കൊല്‍ക്കത്തയിലെ പരിശീലനത്തിനിടെയാണ് ഗ്രൗണ്ടില്‍വച്ച് ഗംഭീറും സഞ്ജുവും ഏറെ നേരം സംസാരിച്ചത്.
ചാംപ്യന്‍സ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനു വേണ്ടി വാദിച്ചിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഞ്ജുവിനെ വിക്കറ്റ് കീപ്പറായി വേണമെന്നായിരുന്നു ഗംഭീറിന്റെ ആവശ്യം.
എന്നാല്‍ ഋഷഭ് പന്ത് മതിയെന്ന നിലപാടിലായിരുന്നു രോഹിത് ശര്‍മ. ഇതോടെ സിലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കറും ഋഷഭ് പന്തിനെ പിന്തുണയ്ക്കുകയായിരുന്നു. ഋഷഭ് പന്തിനു പുറമേ കെ.എല്‍. രാഹുലും ചാംപ്യന്‍സ് ട്രോഫി ടീമില്‍ വിക്കറ്റ് കീപ്പറായുണ്ട്.