മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ് പരുക്ക്. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടി-20 മത്സരത്തിലാണ് സഞ്ജുവിന് പരുക്ക് പറ്റിയത്. മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന് പരുക്ക് പറ്റിയത്. സഞ്ജുവിന്റെ കൈവിരലിന് പൊട്ടലുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സഞ്ജുവിന് ആറ് ആഴ്ച്ച വിശ്രമം ആവശ്യമാണ്. ഈ മാസം എട്ടിന് നടക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന് കളിക്കാന്‍ സാധിക്കില്ല. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടി-20യില്‍ കീപ്പ് ചെയ്യാന്‍ സഞ്ജു ഇറങ്ങിയിരുന്നില്ല. സഞ്ജുവിന് പകരം ധ്രുവ് ജുറലായിരുന്നു വിക്കറ്റ് കീപ്പര്‍ കളത്തില്‍ ഇറങ്ങിയത്.
മത്സരത്തില്‍ 16 റണ്‍സ് നേടിയാണ് മടങ്ങിയത്. രണ്ട് സിക്‌സുകളും ഒരു ഫോറുമാണ് താരം നേടിയത്. പരമ്പരയില്‍ മികച്ച പ്രകടനം പുറതെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അഞ്ചു മത്സരങ്ങളിലും നിന്നും സഞ്ജുവിന് 10.20 ശരാശരിയില്‍ 51 റണ്‍സേ നേടാനായുള്ളൂ. കഴിഞ്ഞ വര്‍ഷം സൗത്ത് ആഫ്രിക്കക്കെതിരായ പുറത്തെടുത്ത സ്ഫോടനാത്മകമായ ബാറ്റിംഗ് തുടര്‍ച്ചയാകും ഇംഗ്ലണ്ടിനെതിരെയും സഞ്ജു സാംസണില്‍ നിന്ന് ഉണ്ടാവുക എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സഞ്ജു തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് ഈ പരമ്പരയില്‍ കണ്ടത്.