ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ ടോട്ടല്‍; സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു

ചെപ്പോക്കില്‍ സിഎസ്‌കെയ്ക്ക് എതിരെ ഇറങ്ങുമ്പോള്‍ ഈ സീസണില്‍ 471 റണ്‍സായിരുന്നു സഞ്ജുവിനുണ്ടായിരുന്നത്. ഈ സീസണിലെ റണ്‍ സമ്പാദ്യം 486ലെത്തിച്ച സഞ്ജു 2021ലെ 484 റണ്‍സിന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു. 

author-image
Athira Kalarikkal
Updated On
New Update
Sanju.

File Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കരിയറില്‍ ഒരു സീസണിലെ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ടോട്ടല്‍ എന്ന റെക്കോര്‍ഡ് ഐപിഎല്‍ 2024ല്‍ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍. ചെപ്പോക്കില്‍ സിഎസ്‌കെയ്ക്ക് എതിരെ ഇറങ്ങുമ്പോള്‍ ഈ സീസണില്‍ 471 റണ്‍സായിരുന്നു സഞ്ജുവിനുണ്ടായിരുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 19 പന്തുകളില്‍ 15 റണ്‍സ് നേടി പുറത്തായെങ്കിലും ഈ സീസണിലെ റണ്‍ സമ്പാദ്യം 486ലെത്തിച്ച സഞ്ജു 2021ലെ 484 റണ്‍സിന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു. 

2013ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച സഞ്ജു ഇതുവരെ ഒരു സീസണില്‍ നേടിയിരുന്ന ഉയര്‍ന്ന ടോട്ടല്‍ 2021ല്‍ പതിനാല് മത്സരങ്ങളില്‍ പേരിലാക്കിയ 484 റണ്‍സായിരുന്നു. 

 

Sanju Samson RR ipl2024