സഞ്ജു ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു: ദിനേശ് കാര്‍ത്തിക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ മലയാളി താരം അടിച്ചെടുത്ത സെഞ്ച്വറിയെ പ്രശംസിച്ച ഡികെ സഞ്ജു വളരെ സ്‌പെഷ്യലായിട്ടുള്ള താരമാണെന്നും പറഞ്ഞു.

author-image
Prana
New Update
dk and sanju

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഓപ്പണര്‍സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ മലയാളി താരം അടിച്ചെടുത്ത സെഞ്ച്വറിയെ പ്രശംസിച്ച ഡികെ സഞ്ജു വളരെ സ്‌പെഷ്യലായിട്ടുള്ള താരമാണെന്നും പറഞ്ഞു.
'ഇന്ത്യയുടെ ടി20 ഓപ്പണറായി സഞ്ജു സാംസണ്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞെന്ന് എനിക്ക് തോന്നുന്നു. ഇനി കുറച്ചു കാലത്തേക്ക് സഞ്ജുവും യശസ്വി ജയ്‌സ്വാളുമായിരിക്കും ടി20യില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഫോര്‍മാറ്റിന് അനുസരിക്കുന്ന രീതിയില്‍ സാങ്കേതികമായി സഞ്ജു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സിക്‌സ് അടിച്ചുകൂട്ടുന്നതില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്', ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ബംഗ്ലാദേശിനെതിരെയുള്ള വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും സെഞ്ചുറി നേടിയതോടെ അപൂര്‍വ നേട്ടമാണ് സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടി20 യില്‍ തുടര്‍ച്ചയായി സെഞ്ച്വറി സ്വന്തമാക്കുന്നത്.

Sanju Samson dinesh karthik t20