സഞ്ജു പുറത്ത്, പന്ത് വിക്കറ്റ് കീപ്പര്‍

ശുഭ്മന്‍ ഗില്ലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 2023 ഏകദിന ലോകകപ്പിനു ശേഷം വീണ്ടും പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ടീമിലുണ്ട്.

author-image
Prana
New Update
india

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് സ്ഥാമനില്ല. റിഷഭ് പന്തായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. കെഎല്‍ രാഹുലാണ് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. ശുഭ്മന്‍ ഗില്ലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 2023 ഏകദിന ലോകകപ്പിനു ശേഷം വീണ്ടും പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ടീമിലുണ്ട്. ഇന്നു ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് 15 അംഗ ടീം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ അജിത് അഗാര്‍ക്കറും ചേര്‍ന്നാണു ടീം പ്രഖ്യാപിച്ചത്.

cricket