'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; അര്‍ഹിച്ച നേട്ടത്തിന് പിന്നാലെ സഞ്ജുവിന്റെ പ്രതികരണം

1983 ഏകദിന ലോകകപ്പില്‍ ടീമിലുണ്ടായിരുന്ന സുനില്‍ വല്‍സനും 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ടീമുകളില്‍ കളിച്ച ശ്രീശാന്തിനു ശേഷം എത്തുന്ന മലയാളി താരമാണ് സഞ്ജു

author-image
Athira Kalarikkal
New Update
Sanju Samson Reaction

സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

13 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ 2024-ലെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. 

തന്റെ നേട്ടത്തിന് പിന്നാലെ താരത്തിന്റെ ആദ്യ പ്രതികരണവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

1983 ഏകദിന ലോകകപ്പില്‍ ടീമിലുണ്ടായിരുന്ന സുനില്‍ വല്‍സനും 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ടീമുകളില്‍ കളിച്ച ശ്രീശാന്തിനു ശേഷം എത്തുന്ന മലയാളി താരമാണ് സഞ്ജു. 

കെ.എല്‍ രാഹുല്‍, ജിതേഷ് ശര്‍മ, ദിനേശ് കാര്‍ത്തിക്, ധ്രുവ് ജുറേല്‍ തുടങ്ങിയവരെ പിന്തള്ളിയാണ് താരത്തിന്റെ മുന്നേറ്റം. ഋഷഭ് പന്തിനൊപ്പം സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ ഇടംനേടിയത്. ഇത്തവണത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സിയിലൂടെ സെലക്ടര്‍മാരെ സഞ്ജു കൈയിലെടുത്തു. 

Sanju Samson

Sanju Samson ipl 2024 season 17 T20 World Cup